
രണ്ടു ദിവസത്തിനുള്ളിൽ 20 പുതിയ കേസുകൾ കൂടി വന്നതോടെ ക്യുബെക്കിൽ സ്ഥിരീകരിച്ച മങ്കിപോക്സ് കേസുകളുടെ എണ്ണം 71 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.
മെയ് 26 നാണ് ക്യുബെക്കിൽ കാനഡയിലെ ആദ്യത്തെ രണ്ട് സ്ഥിരീകരിച്ച കേസുകൾ റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച വരെ ഒന്റാരിയോയിൽ അഞ്ച് കേസുകളും ആൽബർട്ടയിൽ ഒരു കേസും സ്ഥിരീകരിച്ചിട്ടുണ്ട്.
പകർച്ച രോഗങ്ങളിൽ നിന്ന് ലോകത്തെ മികച്ച രീതിയിൽ സംരക്ഷിക്കേണ്ടതുണ്ടെന്നും കാലാവസ്ഥാ വ്യതിയാനം പകർച്ചവ്യാധികൾ വർധിക്കാൻ കാരണമായിട്ടുണ്ടെന്നും ഇത്തരം മാറ്റം വരും വർഷങ്ങളിൽ കൂടുതൽ രോഗങ്ങളിലേക്ക് നയിക്കും എന്നും കാനഡയിലെ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. തെരേസ ടാം വെള്ളിയാഴ്ച പറഞ്ഞു.
കൊറോണ വൈറസ് പോലെ പകർച്ചവ്യാധിയല്ലാത്തതിനാൽ മങ്കിപോക്സ്, കോവിഡ് 19 പോലെ അപകടകരമല്ലെന്ന് പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു.