യു എസിൽ വീണ്ടും രണ്ടിടത്ത് വെടിവയ്പ്പ് ; 3 പേർ മരിച്ചു

By: 600002 On: Jun 4, 2022, 1:59 AM

യുഎസിലെ അയോവ, വിസ്കോൻസെൻ എന്നീ സംസ്ഥാനങ്ങളിൽ 2 പള്ളികളിലായി അക്രമികൾ നടത്തിയ വെടിവയ്പുകളിൽ 3 പേർ മരിച്ചു. അയോവയിൽ 2 സ്ത്രീകളെ കൊന്ന പ്രതി പിന്നീട് ജീവനൊടുക്കി. വിസ്കോൻസനിലെ ആക്രമണത്തിൽ 2 പേർക്ക് പരിക്കേൽക്കുകയും അക്രമി രക്ഷപെടുകയും ചെയ്തു. 
 
അയോവയിലെ അമേസിലുള്ള കോർണർസ്റ്റോൺ പള്ളിയിൽ ചടങ്ങു നടക്കുമ്പോൾ പാർക്കിങ് ഏരിയയിലായിരുന്നു വെടിവയ്പ്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
 
വിസ്കോൻസെനിലെ റാസിനിൽ പള്ളി സെമിത്തേരിയിൽ സംസ്കാരകർമം നടക്കുന്നതിനിടെ ആൾക്കൂട്ടത്തിനു നേരെയായിരുന്നു വെടിവെപ്പ്.
 
അടുത്തിടെ മൂന്നിടത്തു വെടിവയ്പുണ്ടായതിനെ അപലപിച്ചും കർശനമായ തോക്കു നിയന്ത്രണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടും യു എസ് പ്രസിഡന്റ് ജോ ബൈഡൻ നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് സംഭവങ്ങൾ അരങ്ങേറിയത്