കൗമാരക്കാരായ ആൺകുട്ടികളെ ലക്ഷ്യമിട്ട് ക്യാറ്റ്ഫിഷിങ് തട്ടിപ്പ് ; മുന്നറിയിപ്പുമായി കാൾഗരി പോലീസ്

By: 600002 On: Jun 4, 2022, 1:24 AM

പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള യുവാക്കളെ കബളിപ്പിച്ചു നഗ്ന ചിത്രങ്ങൾ എടുക്കുകയും അത് മുൻനിർത്തി ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യുന്ന  ക്യാറ്റ് ഫിഷിങ് തട്ടിപ്പ്  സംഘത്തിനെതിരെ മുന്നറിയിപ്പുമായി കാൾഗരി പോലീസ്.
 
വ്യാജ പ്രൊഫൈൽ ഉപയോഗിച്ച്  ട്രാപ്പിലൂടെ ലഷ്യം വച്ചിരിക്കുന്ന ആളിൽ നിന്നും  നഗ്നചിത്രങ്ങളും വീഡിയോകളും ലഭ്യമാക്കുകയും മോചനദ്രവ്യം നൽകിയില്ലെങ്കിൽ ടാർഗെറ്റിന്റെ സുഹൃത്തുക്കളുമായി അവ പങ്കിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സെക്‌സ്റ്റോർഷനും തട്ടിപ്പിന്റെ മറ്റൊരു വകഭേതമാണ്. ഈ വർഷം ആദ്യ അഞ്ച് മാസങ്ങളിൽ കൗമാരക്കാരായ ആൺകുട്ടികളെ ലക്ഷ്യമിട്ടുള്ള 48 ലൈംഗികാതിക്രമ റിപ്പോർട്ടുകളാണ് പോലീസിന് ലഭിച്ചത്.
 
ഇത്തരം കേസുകളിൽ പരാതിപ്പെടാൻ  മാനഹാനി മൂലം  ഭൂരിഭാഗം ആളുകളും തയ്യാറാകത്തതിനാൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്തിലധികം കേസുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്