കാനഡയിൽ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നതായി റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകളിലധികവും റാൻസം അക്കൗണ്ട് ഉടമകളിൽ നിന്നും പണം കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെയെന്നാണ് റിപ്പോർട്ടുകൾ.
ശക്തമായ പാസ്സ്വേർഡുകൾ ഉപയോഗിക്കുക, 2 ഫാക്ടർ ഓതെന്റിക്കേഷൻ ഉറപ്പാക്കുക, ഇൻസ്റ്റഗ്രാമിൽനിന്നും വന്നതായി തോന്നുന്ന മെസ്സേജുകളോട് പ്രതികരിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വഴി അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നത് ഒരു പരിധിവരെ തടയാനാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.