കാനഡയിലെ റെന്റ്-എ-കാർ കമ്പനികളിൽ വാഹനക്ഷാമം രൂക്ഷമാകുന്നു. കാനഡയിലുടനീളമുള്ള പല റെന്റൽ കാർ ലൊക്കേഷനുകളിലും വാഹനങ്ങളുടെ ലഭ്യത വളരെ കുറവാണെന്നാണ് റിപ്പോർട്ടുകൾ. അതോടൊപ്പം തന്നെ വാടക നിരക്കുകൾ പ്രതിദിനം 150 ഡോളറോ അതിൽ കൂടുതലോ ആണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പാൻഡെമിക്കിന്റെ ആദ്യ മാസങ്ങളിൽ, ഡിമാൻഡ് കുറയുമെന്ന് പ്രതീക്ഷിച്ച് റെന്റ്-എ-കാർ ഓപ്പറേറ്റർമാർ അവരുടെ ഇൻവെന്ററി കുറച്ചിരുന്നു. ആഗോള ചിപ്പ് ക്ഷാമം ഓട്ടോമോട്ടീവ് പ്ലാന്റുകളിൽ ഉത്പാദനത്തെ ബാധിച്ചതിനാൽ ഇപ്പോളത്തെ ഉയർന്ന ഡിമാൻഡിനനുസൃതമായി വാഹനങ്ങൾ റെന്റ്-എ-കാർ കമ്പനികൾക്ക് ലഭ്യമാകുന്നില്ല എന്നാണ് ഇപ്പോളത്തെ പ്രതിസന്ധിക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്.