ആൽബർട്ടയിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു

By: 600002 On: Jun 3, 2022, 7:01 PM

ആൽബർട്ടയിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചതായി ആൽബെർട്ട ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ ഡീന ഹിൻഷോ അറിയിച്ചു. ഇത് ഒറ്റപ്പെട്ട കേസ് ആണെന്നും ആൽബർട്ടയ്ക്ക് പുറത്തുള്ള ഒരു  കേസുമായി വ്യക്തിക്ക് ബന്ധം ഉണ്ടായിരുന്നതായും, രോഗി ഇപ്പോൾ ഐസൊലേഷനിനാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

ബുധനാഴ്ച വരെ, ക്യൂബെക്കിൽ 52 കേസുകളും,  ടൊറന്റോയിൽ അഞ്ച് കേസുകളുമാണ് കാനഡയിൽ ഇത് വരെ സ്ഥിരീകരിച്ചിട്ടുള്ളത്. ആഗോളതലത്തിൽ സ്പെയിൻ, പോർച്ചുഗൽ, തായ്‌ലൻഡ്, മെക്സിക്കോ, ഇസ്രായേൽ എന്നിവയുൾപ്പെടെ 30 രാജ്യങ്ങളിലായി 550-ലധികം കേസുകളുണ്ടെന്നാണ് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

പനി, വേദന, തിണർപ്പ് എന്നിവയ്ക്ക് കാരണമാകുന്ന ഒരു അപൂർവ രോഗമാണ് മങ്കിപോക്സ്.  അസാധാരണമാണെങ്കിലും അപകടസാധ്യത കുറവാണ്.