തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി ഉമാ തോമസിന് വിജയം

By: 600002 On: Jun 3, 2022, 7:44 AM

തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന് ഉജ്ജ്വല വിജയം. 25015 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ഉമ വിജയിച്ചത്. മണ്ഡലത്തിൽ ഇതുവരെയുള്ള മികച്ച ഭൂരിപക്ഷമാണിത്.
 
പി.ടി.തോമസിന്റെ മരണം മൂലം നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസ് (യുഡിഎഫ്), ഡോ. ജോ ജോസഫ് (എൽ ഡി എഫ് ), എ എൻ രാധാകൃഷ്ണൻ (എൻ ഡി എ ) എന്നിവരാണ് ഏറ്റുമുട്ടിയത്.