ഒന്റാരിയോയിൽ ഗ്യാസ് വില വീണ്ടും കൂടുമെന്ന് റിപ്പോർട്ടുകൾ

By: 600002 On: Jun 2, 2022, 10:12 PM

ഒന്റാരിയോയിൽ ഗ്യാസ് വില വീണ്ടും കൂടുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. വാരാന്ത്യത്തോടെ ഗ്യാസ് വില 2.11 ഡോളർ വരെ ആകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ജൂലൈ മുതൽ ആറ് മാസത്തേക്ക് ഒൻ്റാരിയോയിൽ ഗ്യാസ് നികുതി ലിറ്ററിന് 5.7 സെന്റ് താൽക്കാലികമായി കുറയ്ക്കുമെന്ന് ഒൻ്റാരിയോ ഗവൺമെൻ്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവിലെ സ്ഥിതി തുടർന്നാൽ വേനൽക്കാലത്ത് ഗ്യാസ് വില 2.25 ഡോളർ വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കനേഡിയൻസ് ഫോർ അഫോർഡബിൾ എനർജി പ്രസിഡന്റ് ഡാൻ മക്‌ടീഗ് പറഞ്ഞു.