
ടൊറന്റോയിൽ മൂന്നാമത്തെ മങ്കി പോക്സ് കേസ് സ്ഥിരീകരിച്ചതായി ടൊറന്റോ പബ്ലിക് ഹെൽത്ത് അറിയിച്ചു. ഇതോടുകൂടി ടൊറന്റോയിലെ മൊത്തം കേസുകളുടെ എണ്ണം 5 ആയി. സംശയിക്കപ്പെടുന്ന 5 പേരുടെ പരിശോധനകൾ നടക്കുകയാണ്. കുബെക്കിൽ ഇന്നലെ 52 കേസുകൾ ഉണ്ടെന്ന് കുബെക്ക് ആരോഗ്യ, സാമൂഹിക സേവന മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ലോകമെമ്പാടുമുള്ള കേസുകളിൽ അധികവും ഗേ അല്ലെങ്കിൽ ബൈസെഷ്വൽ വിഭാഗങ്ങളിൽ ഉള്ളവരിലാണെന്ന് W H O തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.