ടൽസ ഹോസ്പിറ്റൽ വെടിവെയ്പ്പിന് കാരണം ഡോക്ടറോടുള്ള ദേഷ്യം

By: 600007 On: Jun 2, 2022, 8:47 PM

ടൽസ ഹോസ്പിറ്റൽ വെടിവെയ്പ്പിന് കാരണം പ്രതിയ്ക്ക് ഡോക്ടറോടുള്ള ദേഷ്യമെന്ന് പോലീസ്. പ്രതി 
അടുത്തിടെ ടൽസ ഹോസ്പിറ്റലിൽ നടുവേദനയ്ക്ക് ശസ്ത്രക്രിയയ്ക്ക് നടത്തിയിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഇയാൾക്ക് സഹിക്കാനാവാത്ത വേദന ഉണ്ടയിരുന്നതായും വേദനയെക്കുറിച്ച് പരാതിപ്പെട്ട് നിരവധി തവണ ഹോസ്പിറ്റലിൽ ഇയാൾ വിളിച്ചിരുന്നു. എന്നാൽ പരിഹാരമൊന്നും ലഭിക്കാത്തതിന്റെ വിദ്വേഷത്തിലാണ് ഇയാൾ സർജനെയും മറ്റ് മൂന്ന് പേരെയും കൊലപ്പെടുതിയതെന്ന് വ്യാഴാഴ്ച പോലീസ് പറഞ്ഞു.

വെടിവെപ്പിന് മണിക്കൂറുകൾക്ക് മുൻപാണ് പ്രതി എആർ-സ്റ്റൈൽ റൈഫിൾ വാങ്ങിയത്. ഈ തോക്കുപയോഗിച്ചാണ് പ്രതി ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഡോ. പ്രെസ്റ്റൺ ഫിലിപ്‌സും മറ്റൊരു ഡോക്ടറേയും,റിസപ്ഷനിസ്റ്റിനെയും ഉൾപ്പെടെ നാല് പേരെ കൊലപ്പെടുത്തുകയും അതിനുശേഷം സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തത്.