ഒന്റാരിയോയിൽ ബോട്ട് മറിഞ്ഞു 2 പേർ മരിച്ചു

By: 600007 On: Jun 2, 2022, 7:19 PM

 

ലേക്ക് ഒന്റാരിയോയിൽ ടോമി തോംസൺ പാർക്കിന്‌ സമീപം ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു. 8 പേരെ രക്ഷപെടുത്തിയതായി ടോറന്റോ പോലീസ് അറിയിച്ചു. 

ചൊവ്വാഴ്ച രാത്രി 12.30 ഓടെയാണ് ആഷ്ബ്രിഡ്ജസ്ബേയ്ക്ക് സമീപം റോക്ക് ഐലൻഡ് ബ്രേക്ക് വാട്ടറിൽ ഇടിച്ച് ബോട്ട് അപകടത്തിൽപ്പെട്ടത്. ബോട്ട് വെള്ളത്തിൽ നിന്ന് ഉയർത്തിയ ശേഷമാണ് ബോട്ടിനുള്ളിൽ നിന്നും 25 വയസ്സുള്ള ഒരു സ്ത്രീയെയും 34 വയസ്സുള്ള പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു .