കാൽഗറിയിൽ കൂടുതൽ മൊബൈൽ ട്രാഫിക് ഫോട്ടോ റഡാറുകൾ വരുന്നു

By: 600007 On: Jun 2, 2022, 7:01 PM

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ജൂൺ മാസത്തിൽ മൊബൈൽ ഫോട്ടോ റഡാറുകൾ സ്ഥാപിക്കുമെന്ന് കാൽഗറി പോലീസ്. ക്രോചൈൽഡ് ട്രയൽ, ഗ്ലെൻമോർ ട്രയൽ, ഡീർഫൂട്ട് ട്രയൽ, മക്ലിയോഡ് ട്രയൽ, സാർസി ട്രയൽ, സ്റ്റോണി ട്രയൽ എന്നിവിടങ്ങളിളിലാണ് ജൂൺ മാസത്തിൽ മൊബൈൽ ഫോട്ടോ റഡാറുകൾ വരിക.  അതോടൊപ്പം തന്നെ വിവിധ കമ്മ്യൂണിറ്റികളിലും മൊബൈൽ ഫോട്ടോ റഡാറുകൾ സജ്ജീകരിക്കുന്നുണ്ട്.  ഇതിന്റെ പൂർണമായ ലിസ്റ്റ് സിറ്റി ഓഫ് കാൽഗറിയുടെ https://newsroom.calgary.ca/june-2022-photo-enforcement-locations/ എന്ന ലിങ്കിൽ ലഭ്യമാണ്.

58 ഇന്റർസെക്ഷൻ സുരക്ഷാ ക്യാമറ (ISC) കൂടി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുമെന്നും ട്രാഫിക് ലംഘനങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമറകൾ വെയ്ക്കുന്നതെന്നും പോലീസ് അറിയിച്ചു.