ഖത്തറിൽ നവംബറിൽ നടക്കുന്ന ഫിഫ ലോകകപ്പിൽ മാച്ച് ഒഫീഷ്യലാകുന്ന ആദ്യ കാൾഗറിക്കാരനായി ഡ്രൂ ഫിഷെർ തിരഞ്ഞെടുക്കപ്പെട്ടു. വരാനിരിക്കുന്ന ഗ്ലോബൽ ചാമ്പ്യൻഷിപ്പിൽ ഡ്രൂ ഫിഷെർ മാത്രമായിരിക്കും കാനഡയിൽ നിന്നുള്ള ഏക മാച്ച് ഒഫീഷ്യൽ. ഈ സ്ഥാനത്തെത്തുന്ന ആദ്യ ആൽബെർട്ടക്കാരനും അദ്ദേഹമാണ്.
ചാമ്പ്യൻഷിപ്പിൽ വീഡിയോ അസിസ്ററ് റഫറിമാരിൽ ഒരാളായാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. ഫീൽഡിൽ റഫറിമാരുടെ കോളുകളുടെ കൃത്യത ഉറപ്പാക്കാൻ വീഡിയോ പ്ലേബാക്ക് അവലോകനം ചെയ്യുക എന്ന ജോലിയാണ് വീഡിയോ അസിസ്ററ് റഫറിമാർ ചെയ്യേണ്ടത്.
എട്ടുവർഷമായി തെക്കേ അമേരിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ വിവിധ അന്താരാഷ്ട്ര ടൂർണമെന്റുകളിൽ ഫിഷെർ റഫറിയായിട്ടുണ്ട്. ഖത്തറിൽ ഫിഫ ലോകകപ്പ് നവംബർ 21 ന് ആരംഭിക്കും. നവംബർ 23 നാണ് ബെൽജിയവുമായി കാനഡയുടെ ആദ്യ മത്സരം.