കാനഡയിൽ കൈത്തോക്ക് വിൽപ്പന വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ  

By: 600007 On: Jun 2, 2022, 6:40 PM

കാനഡയിൽ കൈത്തോക്കുകളുടെ വിൽപ്പനയും ഇറക്കുമതിയും മരവിപ്പിക്കുമെന്ന ഫെഡറൽ ഗവൺമെന്റിന്റെ പ്രഖ്യാപനത്തെ തുടർന്ന്  കൈത്തോക്ക് വിൽപ്പന കുതിച്ചുയരുന്നതായി റിപ്പോർട്ടുകൾ.  നിയമ ഭേതഗതി വരുന്നതിന് മുമ്പ് കൈത്തോക്കുകൾ വാങ്ങാനായി  അനവധിയാളുകളാണ് വില്പനശാലകളിൽ എത്തുന്നതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

രാജ്യത്ത് തോക്ക് ഉപയോഗിച്ചുള്ള അക്രമം വ്യാപകമായ സാഹചര്യത്തിൽ കൈത്തോക്ക് ഉടമസ്ഥാവകാശം ദേശീയ തലത്തിൽ മരവിപ്പിക്കാനുള്ള നിയമനിർമ്മാണം അവതരിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. നിയമ ഭേതഗതി വന്നുകഴിഞ്ഞാൽ കാനഡയിൽ എവിടെയും കൈത്തോക്കുകൾ വാങ്ങാനോ വിൽക്കാനോ കൈമാറ്റം ചെയ്യാനോ ഇറക്കുമതി ചെയ്യാനോ സാധ്യമാകില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചു.

കാനഡയിൽ നിലവിൽ   കഠിനമായ പരിശീലനവും സുരക്ഷാകോഴ്‌സുകളും പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ മാത്രമേ ഒരു വ്യക്തിക്ക് നിയമപരമായി തോക്ക് വാങ്ങാൻ കഴിയൂ. കൂടാതെ   റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന്റെ അനുമതിയും ലഭിച്ചാൽ മാത്രമേ തോക്ക് കൈവശം വയ്ക്കാൻ സാധിക്കൂ.