അമേരിക്കയിലെ ടൾസയിൽ ഹോസ്പിറ്റൽ ക്യാമ്പസിൽ വെടിവെയ്പ്പ്: നാല് പേർ മരിച്ചു

By: 600002 On: Jun 2, 2022, 10:28 AM

ഒക്‌ലഹോമയിലെ ടൾസയിൽ ആശുപത്രി ക്യാമ്പസിൽ ബുധനാഴ്ചയുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. വെടിവെയ്പ്പിന് ശേഷം അക്രമി സ്വയം വെടിവച്ച് മരിച്ചെന്ന്  പൊലീസ് അറിയിച്ചു. ടൾസയിലെ സെന്‍റ് ഫ്രാൻസിസ് ആശുപത്രി ക്യാമ്പസിലാണ് വെടിവെയ്പ്പ് നടന്നത്. ക്യാമ്പസിലെ ഓഫീസ് കെട്ടിടത്തിന് സമീപം ഒരാൾ തോക്കുമായി നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ തന്നെ അയാൾ വെടിയുതിർക്കുകയായിരുന്നെന്ന് ടൾസ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ആക്രമണത്തെ തുടർന്ന് സെന്റ് ഫ്രാൻസിസ് ഹോസ്പിറ്റൽ അടച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല. 8 ദിവസം മുൻപാണ് സെമി ഓട്ടോമാറ്റിക് റൈഫിൾ ഉപയോഗിച്ച് 18 കാരൻ ടെക്സസിലെ പ്രാഥമിക വിദ്യാലയത്തിൽ 22 പേരെ കൊലപ്പെടുത്തിയത്.

കണക്കുകൾ പ്രകാരം 2022 ജനുവരി മുതൽ അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ നടന്ന വെടിവയ്പ്പുകളിൽ 76 പേർ ഇത് വരെ കൊല്ലപ്പെട്ടിട്ടുണ്ട്