ആൽബെർട്ടയിലെ ക്രിക്കറ്റ് പ്രേമികൾക്കായി സമന്വയ കൾച്ചറൽ അസോസിയേഷൻ ഒരുക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് ഓഗസ്റ്റ് 6,7 ദിവസങ്ങളിൽ എഡ്‌മന്റണിൽ നടക്കുന്നു. എഡ്‌മന്റൺ കോറോണേഷൻ ക്രിക്കറ്റ് പിച്ചിലാണ് മത്സരങ്ങൾ നടക്കുക. ഒന്നാം സ്ഥാനക്കാർക്ക് സമന്വയ എവർറോളിംഗ് ട്രോഫിയോടൊപ്പം 3333 ഡോളറും രണ്ടാം സ്ഥാനക്കാർക്ക് 1555 ഡോളറുമാണ് സമ്മാനമായി ലഭിക്കുക. റിയൽറ്റർ ജോഷി മാടശേരിയുടെ നേതൃത്വത്തിലുള്ള എഡ്‌മന്റണിലെ ആദ്യ മലയാളി റിയാൽറ്റി ഗ്രൂപ്പ് ആയ കൈരളി റിയാൽറ്റി ആണ് ടൂർണമെന്റിന്റെ മുഖ്യ സ്പോൺസർ. കൂടുതൽ വിവരങ്ങൾക്ക് +1 604 600 7897 എന്ന നമ്പറിൽ ബന്ധപ്പെടുക.