ക്യൂബെക്കിൽ സ്ഥിരീകരിച്ച മങ്കിപോക്സ് കേസുകളുടെ എണ്ണം 52 ആയി

By: 600007 On: Jun 1, 2022, 11:42 PM

ക്യുബെക്കിൽ സ്ഥിരീകരിച്ച മങ്കിപോക്സ് കേസുകളുടെ എണ്ണം 52 ആയതായി ക്യുബെക്ക് ആരോഗ്യ, സാമൂഹിക സേവന മന്ത്രാലയം ബുധനാഴ്ച് അറിയിച്ചു. കഴിഞ്ഞ ആഴ്ച 25 കേസുകളാണ് ഉണ്ടായിരുന്നത്. മങ്കിപോക്സ് വ്യാപനത്തെ തുടർന്ന് ക്യുബെക്കിൽ കഴിഞ്ഞായാഴ്‌ച മുതൽ വാക്‌സിൻ നൽകിത്തുടങ്ങിയിരിക്കുന്നു. മങ്കിപോക്സ് ബാധിച്ചവരുമായി അടുത്ത സമ്പർക്കം ഉള്ളവർക്കാണ് വാക്‌സിൻ നൽകുന്നത്.

ടൊറന്റോയിൽ ചൊവ്വാഴ്ച് രണ്ടാമത്തെ മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ആഗോളതലത്തിൽ, 30 രാജ്യങ്ങളിലായി 550-ലധികം മങ്കിപോക്സ് കേസുകളാണ് ഇത് വരെ സ്ഥിരീകരിച്ചിട്ടുള്ളത്.