പൊതു ഇടങ്ങളിൽ വെർബൽ ഹറാസ്മെന്റ് കേസുകൾ വർധിക്കുന്നത് തടയാൻ നടപടിയുമായി കാൽഗറി സിറ്റി കൗൺസിൽ. ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്ന നിയമ ഭേദഗതിയിലൂടെ റെസ്റ്റോറന്റുകൾ, ലൈബ്രറികൾ, നടപ്പാതകൾ എന്നിവ ഉൾപ്പെടെയുള്ള പൊതു സ്ഥലങ്ങളിൽ വെർബൽ ഹറാസ്മമെന്റ് ചെയ്യുന്നവർക്ക് 500 ഡോളർ പിഴ ചുമത്തും.
പുതിയ നിയമഭേതഗതി പ്രകാരം ഒരു വ്യക്തിയുടെ പ്രായം, മതവിശ്വാസങ്ങൾ, വംശീയത, വൈകല്യം, വൈവാഹിക നില, വരുമാന സ്രോതസ്സ്, കുടുംബ നില, ലിംഗഭേദം, വ്യക്തിത്വം അല്ലെങ്കിൽ ലൈംഗിക ആഭിമുഖ്യം എന്നിവയെക്കുറിച്ചുള്ള അനാവശ്യമായതോ, ലൈംഗിക ചുവയോടെയുള്ളതോ, അപകീർത്തികരമായതോ, ആയ എല്ലാ അഭിപ്രായങ്ങളും വാക്കാലുള്ള ഉപദ്രവത്തിന്റെ പരിധിയിൽ വരുന്നതാണ്.
ഇത്തരം സംഭവങ്ങളിൽ പരാതിയുള്ളവർ ഓൺലൈനായോ ഫോൺ മുഖേനയോ 311-ൽ വിളിക്കുകയോ കാൽഗറി പോലീസിന്റെ 403-266-1234 ഹെൽപ്‌ലൈൻ നമ്പർ ഉപയോഗപ്പെടുത്തുകയോ ചെയ്യാവുന്നതാണ്.