നേപ്പാള്‍ സ്വദേശി ദോർ ബഹാദുർ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ കൗമാരക്കാരൻ

By: 600007 On: Jun 1, 2022, 10:58 PM

നേപ്പാള്‍ സ്വദേശി ദോർ ബഹാദുർ (17) നു ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ കൗമാരക്കാരനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ്. 73.43 സെന്റി മീറ്റർ (2 അടി 4.9 ഇഞ്ച്) ആണ് ഉയരം. മേയിൽ നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നടന്ന ചടങ്ങിൽ നേപ്പാൾ ടൂറിസം ബോർഡ് സി.ഇ.ഒ ധനഞ്ജയ് റെഗ്‌മി ദോർ ബഹാദുറിന് സർട്ടിഫിക്കറ്റ് കൈമാറി.

കാഠ്മണ്ഡുവിൽനിന്ന് 123 കിലോമീറ്റർ ദൂരെ സിന്ധുലി ജില്ലയിൽ 2004 നവംബർ 14ന് ആണ് ദോറിന്റെ ജനനം. ജനന സമയത്ത് ദോറിന് കുഴപ്പമൊന്നും ഇല്ലായിരുന്നെന്നും എന്നാൽ ഏഴു വയസ്സിനുശേഷം വളർച്ച ഉണ്ടായില്ലെന്നും  ദോറിന്റെ സഹോദരൻ നാറാ ബഹാദുർ പറഞ്ഞു.

65.58 സെന്റി മീറ്റർ ഉയരമുണ്ടായിരുന്ന നേപ്പാൾ സ്വദേശി ഖഗേന്ദ്ര ഥാപ്പ മഗറിന്റെ പേരിലായിരുന്നു മുൻപ് ഈ റെക്കോർഡ്. എന്നാൽ 2020 ൽ ഇദ്ദേഹം മരണപ്പെട്ടു.