ചൈനയിലെ സിചുവാനിൽ ഭൂചലനം; 4 പേർ മരിച്ചു 

By: 600007 On: Jun 1, 2022, 10:54 PM

 

ചൈനയിലെ സിചുവാൻ പ്രവിശ്യയിലുണ്ടായ  ഭൂചലനത്തിൽ 4 പേർ മരിച്ചു. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ  14 പേർക്ക് പരുക്കേറ്റു.  പ്രാദേശിക സമയം വൈകിട്ട് അഞ്ച് മണിക്കാണ് ഭൂചലനമുണ്ടായത്.

 
2008ൽ ഇവിടെ  7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ  90,000 ആളുകൾ മരണപ്പെട്ടിരുന്നു. എണ്ണൂറിൽ പരം ദുരന്തസേനാ പ്രവർത്തകർ സംഭവസ്ഥലത്ത് ദുരിതാശ്വാസ പ്രവർത്തനം നടത്തിവരികയാണ്. ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിക്കാൻ പ്രത്യേക ദൗത്യസേനയെ അയച്ചതായും അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു.