പണപ്പെരുപ്പം; പലിശ നിരക്ക് വീണ്ടും വർധിപ്പിച്ച് ബാങ്ക് ഓഫ് കാനഡ

By: 600007 On: Jun 1, 2022, 10:07 PM

കാനഡയിലെ ഉയരുന്ന പണപ്പെരുപ്പത്തെ ചെറുക്കൻ ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് 50 ബേസിസ് പോയിന്റ് വർധിപ്പിച്ച് 1.5% ആക്കി. പണപ്പെരുപ്പം വീണ്ടും ഉയരാനുള്ള സാധ്യത പരിഗണിച്ചാണ് ഇപ്പോൾ പലിശ നിരക്ക് വർധിപ്പിച്ചിട്ടുള്ളത്.

പണപ്പെരുപ്പത്തെ ചെറുക്കുന്നതിനായി പലിശനിരക്ക് വർധിപ്പിക്കുന്നത് തുടരുമെന്നും പണപ്പെരുത്തെ 2% എന്ന ലക്ഷ്യത്തിലെത്തിക്കുവാൻ ആവശ്യമെങ്കിൽ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുവാൻ ബാങ്ക് തയ്യാറാകുമെന്നാണ് റിപ്പോർട്ടുകൾ. 2022 ഏപ്രിലിൽ കാനഡയുടെ പണപ്പെരുപ്പം 31 വർഷത്തെ ഏറ്റവും ഉയർന്ന നിലയായ 6.8 ശതമാനത്തിലെത്തിയിരുന്നു.

ഉക്രെയ്‌നിലെ യുദ്ധം, ചൈനയിലെ കോവിഡ് ലോക്ക്ഡൗണുകൾ, തുടർച്ചയായ വിതരണ തടസ്സങ്ങൾ എന്നിവയെല്ലാമാണ് പണപ്പെരുപ്പം ഉയരാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്.