നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയ്ക്കും രാഹുൽ ഗാന്ധിയ്ക്കും ഇ.ഡി നോട്ടീസ്

By: 600002 On: Jun 1, 2022, 11:34 AM

 

നാഷണൽ  ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയ്ക്കും രാഹുൽ ഗാന്ധിയ്ക്കും ഇ. ഡി നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇരുവരോടും ഇ. ഡി ആവശ്യപ്പെട്ടു. അന്വേഷണ നടപടികളുടെ തുടർച്ചയെന്നോണമാണ് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ചോദ്യം ചെയ്യൽ നിയമപ്രകാരമായിരിക്കുമെന്നും ഇ. ഡി അറിയിച്ചു. ജൂൺ  8 നു ഹാജരാകുമെന്നു  സോണിയയും രാഹുലും മറുപടി നൽകിയിട്ടുണ്ട്. വിഷയത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും എന്ന് കോൺഗ്രസ്സ് വ്യക്തമാക്കി.