ഡാളസ് മലയാളി തോമസ് പണിക്കർ (ഷാജി 62) അന്തരിച്ചു

By: 600084 On: Jun 1, 2022, 1:37 AM

ഡാളസ്: കുണ്ടറ നെടുമ്പായിക്കുളം പയറ്റുവിളയിൽ  തോമസ് പണിക്കർ (ഷാജി 62) അന്തരിച്ചു.  ഹൃദ്‌രോഗത്തെത്തുടർന്ന് ജൂൺ ഒന്നിന് രാവിലെ തിരുവനന്തപുരത്തു വെച്ചായിരുന്നു മരണം സംഭവിച്ചത്.

ഡാളസിൽ  നിന്നും രണ്ടാഴ്ച മുൻപ് നാട്ടിൽ അവധിക്ക് പോയതായിരുന്നു ഷാജിയും കുടുംബവും. സെൻമേരിസ് ജാക്കോബൈറ്റ് ചർച്ച് (കരോൾടൺ) മെമ്പറാണ്.  മക്കൾ :നീന-സേബ് മുണ്ടോലി, നിഥിൻപണിക്കർ,  നിഖിൽ പണിക്കർ. സംസ്കാരം പിന്നീട്.

കൂടുതൽ വിവരങ്ങൾക്ക് - രാജൻ ഐസക് :214 793 6450

റിപ്പോർട്ട്: പി പി ചെറിയാൻ, ഡാളസ്