ന്യൂ ഓർലിൻസിൽ യൂണിവേഴ്സിറ്റി ക്യാമ്പസിലുണ്ടായ വെടിവയ്പ്പിൽ ഒരാൾ മരിച്ചു

By: 600007 On: Jun 1, 2022, 12:45 AM

ന്യൂ ഓർലിൻസിൽ യൂണിവേഴ്സിറ്റി ക്യാമ്പസിലുണ്ടായ വെടിവയ്പ്പിൽ ഒരാൾ മരിച്ചു. യൂണിവേഴ്‌സിറ്റി കാമ്പസിൽ രണ്ട് സ്ത്രീകൾ തമ്മിലുണ്ടായ തർക്കമാണ് വെടിവയ്പിൽ കലാശിച്ചത്. സംഭവത്തിൽ ഒരു വൃദ്ധ കൊല്ലപ്പെടുകയും രണ്ട്  പുരുഷന്മാർക്ക് പരിക്കേൽക്കുകയും ചെയ്തതായി ന്യൂ ഓർലിയൻസ് പോലീസ് അറിയിച്ചു. അപകടത്തിൽപ്പെട്ടവരുടെ പരിക്കുകൾ ഗുരുതരമല്ലെന്ന് അധികൃതർ പറഞ്ഞു.

മോറിസ് ജെഫ് കമ്മ്യൂണിറ്റി സ്‌കൂളിന്റെ ഹൈസ്‌കൂൾ ബിരുദദാന ചടങ്ങ് നടന്ന സേവ്യർ യൂണിവേഴ്‌സിറ്റി ഓഫ് ലൂസിയാന കൺവോക്കേഷൻ സെന്ററിന് സമീപമാണ്  ചൊവ്വാഴ്ച രാവിലെ വെടിവയ്പുണ്ടായത്.

സംഭവത്തിൽ മൂന്ന് പേരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ടാഴ്ച മുൻപാണ് സൗത്ത് ഈസ്റ്റേൺ ലൂസിയാന യൂണിവേഴ്സിറ്റിയിലെ മറ്റൊരു ഹൈസ്കൂൾ ബിരുദദാനത്തിനിടയിൽ പുറത്ത് നടന്ന വെടിവയ്പ്പിൽ നാല് പേർക്ക് പരിക്കേറ്റത്.