എനർജി റിബേറ്റ് ജൂലൈയോടെ ലഭ്യമാകുമെന്ന് ആൽബർട്ട ഗവണ്മെന്റ്

By: 600007 On: Jun 1, 2022, 12:26 AM

വർദ്ധിച്ച എനർജി ചെലവുകൾക്ക് ആശ്വാസമായി ആൽബെർട്ട ഗവണ്മെന്റ് മാർച്ചിൽ പ്രഖ്യാപിച്ച 150 ഡോളർ എനർജി റിബേറ്റ് ജൂലൈയോടെ ലഭ്യമാകുമെന്ന് പ്രകൃതിവാതക-വൈദ്യുതി സഹമന്ത്രി ഡെയ്ൽ നാലി അറിയിച്ചു. വൈദ്യുതി റിബേറ്റിനുള്ള ചട്ടങ്ങൾ പുറത്തിറക്കിയതോടെ, എനർജി കമ്പനികൾ ബില്ലിംഗുകളിൽ മാറ്റം വരുത്തിതുടങ്ങിയെന്നും കൂടുതൽ വിശദാംശങ്ങൾ വരും ആഴ്‌ചകളിൽ പ്രഖ്യാപിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.