ടൊറന്റോയിൽ രണ്ടാമത്തെ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു

By: 600007 On: Jun 1, 2022, 12:08 AM

ടൊറന്റോയിൽ രണ്ടാമത്തെ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചതായി ടൊറന്റോ പബ്ലിക് ഹെൽത്ത് ചൊവ്വാഴ്ച അറിയിച്ചു. ഇതോടെ ടൊറന്റോയിൽ സ്ഥിരീകരിച്ച മങ്കിപോക്സ് കേസുകളുടെ എണ്ണം രണ്ടായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ടൊറന്റോയിൽ ആദ്യത്തെ കേസ് സ്ഥിരീകരിച്ചത്. അടുത്തിടെ മോണ്‍ട്രിയലിലേക്ക് യാത്ര ചെയ്ത ഒരാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 40 കാരനായിരുന്നു മെയ് 26 ന് രോഗം സ്ഥിരീകരിച്ചത്.  ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. മങ്കിപോക്‌സ് രോഗബാധ സംശയിക്കുന്ന ആറോളം കേസുകള്‍ പരിശോധിച്ചുവരികയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.