മാനിറ്റോബയില്‍ മിനിമം വേതനം ഒക്ടോബർ മുതൽ ഉയര്‍ത്തിയേക്കും

By: 600007 On: May 31, 2022, 11:57 PM

മാനിറ്റോബയില്‍ മിനിമം വേതനം മണിക്കൂറിന് 11.95 ഡോളറിൽ നിന്നും 12.35 ഡോളറായി ഉയര്‍ത്താനൊരുങ്ങി സര്‍ക്കാര്‍. ഒക്ടോബറിലാണ് ഉയര്‍ന്ന മിനിമം വേതനം പ്രാബല്യത്തില്‍ വരികയെന്നാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ പണപ്പെരുപ്പ നിരക്കിനെ അടിസ്ഥാനമാക്കിയാണ് മാനിറ്റോബ മിനിമം വേതനം ഉയര്‍ത്തുന്നത്. സസ്‌ക്കാച്ചെവനില്‍ മിനിമം വേതനം മണിക്കൂറിന് 11.81 ഡോളറില്‍ നിന്നും 13 ഡോളറായി ഉയര്‍ത്തുമെന്ന് ഈമാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. മാനിറ്റോബയാണ് കാനഡയില്‍ മിനിമം വേതനം ഉയര്‍ത്തുന്ന അവസാനത്തെ പ്രവിശ്യ.