കാനഡയിലേക്ക് പ്രവേശിക്കുന്നതിനുള്ള കോവിഡ് നിയന്ത്രണങ്ങൾ ഒരു മാസത്തേക്ക് കൂടി നീട്ടി

By: 600007 On: May 31, 2022, 11:41 PM

 

കനേഡിയൻ എയർപോർട്ടിലും ലാൻഡ് ബോർഡറിലും നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ ജൂൺ 30 വരെ നീട്ടുന്നതായി ഹെൽത്ത് കാനഡയും കാനഡയിലെ പബ്ലിക് ഹെൽത്ത് ഏജൻസിയും ചൊവ്വാഴ്ച അറിയിച്ചു. കാനഡയിലേക്ക് എല്ലാ യാത്രക്കാരും അറൈവ് ക്യാൻ ( ArriveCAN) ആപ്പിൽ പൂർണമായും വാക്സിനേഷൻ എടുത്തതിന്റെ തെളിവ് അപ്‌ലോഡ് ചെയ്യേണ്ടതാണ്. വാക്സിൻ സ്വീകരിക്കാത്ത കനേഡിയൻ പൗരന്മാർക്കും പി.ആർ കാർക്കും കാനഡയിൽ പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് ടെസ്റ്റ് റിസൾട്ടും 14 ദിവസത്തെ ക്വാറന്റൈനും ചെയ്യേണ്ടതാണ്. നിലവിലെ കോവിഡ് യാത്ര നിയന്ത്രണങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ https://travel.gc.ca/travel-covid/travel-restrictions/covid-vaccinated-travellers-entering-canada എന്ന ലിങ്കിൽ ലഭ്യമാണ്.