മിനിമം വേതനം വർദ്ധിപ്പിച്ച് ബീ.സി 

By: 600007 On: May 31, 2022, 11:11 PM

ബ്രിട്ടീഷ് കൊളംബിയയിൽ മിനിമം വേതനം വീണ്ടും വർധിപ്പിക്കുന്നു. മണിക്കൂറിന് 15.65 ഡോളറായാണ് മിനിമം വേതനം ഉയർത്തിയിട്ടുള്ളത്. ബുധനാഴ്ച് മുതൽ പുതുക്കിയ വേതനം പ്രാബല്യത്തിൽ വരും. നിലവിലെ മിനിമം വേതനം 15.20 ഡോളറാണ്. വാർഷിക പണപ്പെരുപ്പ നിരക്കുമായി ബന്ധപ്പെട്ടാണ് വർധനയെന്ന് ബീ.സി  തൊഴിൽ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. നിലവിൽ കാനഡയിൽ ഏറ്റവും കൂടുതൽ മിനിമം വേതനം ഉള്ള പ്രദേശങ്ങൾ നൂനവുട്ടും യുക്കോണുമാണ്. 16 ഡോളറാണ് നൂനവുട്ടിലെ മിനിമം വേതനം. യൂക്കോണിലെ മിനിമം വേതനം 15.70 ഡോളറാണ്.