എന്‍.എഫ്.എല്‍. ഡിഫന്‍സീവ് ബാക്ക് ജെഫ് ഗ്ലാഡ്‌നി കാറപകടത്തില്‍ മരിച്ചു

By: 600084 On: May 31, 2022, 5:12 PM

പി പി ചെറിയാൻ, ഡാളസ്.

ഡാളസ് : എല്‍.എഫ്.എല്‍. അരിസോണ കാര്‍ഡിനല്‍സ് ഡിഫന്‍സീവ് ബാക്ക് ജെഫ് ഗ്ലാഡിനി(25) തിങ്കളാഴ്ച(മെയ് 30) ഡാളസ്സിലുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു.

ഡാളസ് വുഡ്ഓള്‍ റോജേഴ്‌സ് ഫ്രീവേയിലായിരുന്നു അപകടമെന്ന് കാര്‍ഡിനള്‍ ഏജന്റ് സ്ഥിരീകരിച്ചു. ജെഫിന്റെ ആകസ്മിക മരണം ടീമംഗങ്ങള്‍ക്കും, കൂട്ടുക്കാര്‍ക്കും ഉള്‍കൊള്ളുവാനാകുന്നില്ല എന്നാണ് ഏജന്റ് പ്രതികരിച്ചു.

മെമ്മോറിയല്‍ ഡെ അവധിയായതിനാല്‍ ഡാളസ് കൗണ്ടി ഷെറിഫ് ഓഫീസ് ഇതിനെകുറിച്ചു പ്രതികരിച്ചിട്ടില്ല. ടെക്‌സസ്സിലെ ന്യൂ ബോസ്റ്റണില്‍ 1996 ഡിസംബര്‍ 12നായിരുന്നു ജനനം, ടെക്‌സസ് ക്രിസ്റ്റിയന്‍ യൂണിവേഴ്‌സിറ്റി കോളേജ് ഫുട്‌ബോള്‍ ടീമിലുണ്ടായിരുന്ന(2015-2019), പിന്നീട് മിനിസോട്ട വൈകിന്‍സില്‍ ചേര്‍ന്നു. 2022ലാണ് അരിസോണ കോര്‍ഡിനല്‍സില്‍ അംഗമാകുന്നത്.

നാഷ്ണല്‍ ഫുട്‌ബോള്‍ ലീഗില്‍(NFL) രണ്ടു സീസണില്‍ ഫുട്‌ബോള്‍ കോര്‍ണര്‍ബാക്കിലിരുന്നു. അരിസോണ കാര്‍ഡിനല്‍സുമായി ഈ വര്‍ഷം മാര്‍ച്ച് 17നായിരുന്നു കരാറില്‍ ഒപ്പിട്ടിരുന്നത്. രണ്ടു വര്‍ഷത്തേക്കായിരുന്നു കരാര്‍. തിങ്കളാഴ്ച രാവിലെ സംഭവിച്ച അപകടത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.