സ്‌മോക്കിംഗ് മെറ്റീരിയലുകള്‍ ശരിയായ രീതിയില്‍ ഡിസ്‌പോസ് ചെയ്തില്ല; സസ്‌കാറ്റൂണില്‍ കോണ്ടോ തീപിടുത്തത്തെ തുടര്‍ന്ന് നാശനഷ്ടം അഞ്ച് മില്യണ്‍ ഡോളര്‍

By: 600002 On: May 31, 2022, 6:54 AM

 

സസ്‌കാറ്റൂണില്‍ 108 സ്ട്രീറ്റ് വെസ്റ്റിലെ 300 ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന കോണ്ടോയില്‍ വന്‍ തീപിടുത്തമുണ്ടായി. സസ്‌കാറ്റൂണ്‍ അഗ്നിശമന എത്തി ഏഴരമണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്. കോണ്ടോയില്‍ ഉണ്ടായിരുന്ന മുഴുവന്‍ ആളുകളെയും രക്ഷപ്പെടുത്തി. 

മെയ് 27 ന് രാത്രി 11.30 നാണ് തീപിടുത്തമുണ്ടായത്. സ്‌മോക്കിംഗ് മെറ്റീരിയലുകള്‍ ശരിയായ രീതിയില്‍ ഡിസ്‌പോസ് ചെയ്യാത്തതാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ കെടുത്താന്‍ മണലോ വെള്ളമോ അവിടെ ഇല്ലാതിരുന്നത് തീ പെട്ടെന്ന് ആളിപ്പടരാന്‍ ഇടയാക്കിയെന്ന് അഗ്നിരക്ഷാ ശമന സേനാ മേധാവി മോര്‍ഗന്‍ ഹാക്കല്‍ പറഞ്ഞു. കൂടാതെ ആധുനിക കെട്ടിട നിര്‍മാണ രീതി( വിനൈല്‍ സൈഡിംഗ്, ലാമിനേറ്റഡ് ടിമ്പര്‍, ഓറിയന്റഡ് സ്ട്രാന്‍ഡ് ബോര്‍ഡ് മെറ്റീരിയല്‍ എന്നിവ ഉപയോഗിച്ചുള്ള നിര്‍മാണ രീതി) തീ വളരെ വേഗത്തില്‍ മറ്റിടങ്ങളിലേക്കു കൂടി പടര്‍ന്നുപിടിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  80 ഓളം സേനാംഗങ്ങളെത്തിയാണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

കോണ്ടോയില്‍ തീപിടുത്തത്തെ തുടര്‍ന്ന് അഞ്ച് മില്യണ്‍ ഡോളര്‍ നാശനഷ്ടമുണ്ടായെന്നാണ് കണക്കുകള്‍. അപകടകരമായ സ്ഥിതിയില്‍ നടക്കുവാന്‍ പോലും കഴിയാതിരുന്ന അഞ്ച് പേരെ അഗ്നിശമന സേന കോണ്ടോയില്‍ നിന്നും രക്ഷപ്പെടുത്തി.