എലിസബത്ത് ദി അൺസീൻ ക്വീൻ ' എന്നപേരിൽ ഡോക്യുമെന്ററി പുറത്തിറക്കി 

By: 600007 On: May 31, 2022, 6:50 AM

എലിസബത്ത് രാജ്ഞി  അധികാരത്തിലിരിക്കുന്നതിന്റെ 70 വർഷത്തിൽ,  പ്ലാറ്റിനം ജൂബിലിക്ക് മുന്നോടിയായി രാജ്ഞിയുടെ ചെറുപ്പകാല ദൃശ്യങ്ങൾ അടങ്ങിയ ഡോക്യുമെന്ററി പുറത്തിറക്കി രാജകൊട്ടാരം.' എലിസബത്ത് ദി അൺസീൻ ക്വീൻ ' എന്നപേരിലാണ് ഡോക്യുമെന്ററി പുറത്തിറക്കിയിരിക്കുന്നത്.

 1947 ലെ ദൃശ്യങ്ങളിൽ  സഹോദരി, മാർഗരറ്റ് രാജകുമാരി, പിതാവ്, കിംഗ് ജോർജ്ജ് ആറാമൻ, മാതാവ് എന്നിവരോടൊപ്പം എലിസബത്ത് രാജ്ഞി  എച്ച്.എം.എസ് വാൻഗാർഡിൽ ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നതാണ്‌ കാണിക്കുന്നത്. 1930 ലെ മറ്റൊരു ദൃശ്യം സ്കോട്ട്ലൻഡിലെ ബാൽമോറൽ എസ്റ്റേറ്റിൽ കുടുംബത്തോടൊപ്പമുള്ളതാണെന്ന് ബി.ബി.സി റിപ്പോർട്ട്‌ ചെയ്യുന്നു. മുൻപ് ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിട്യൂട്ടിൽ സൂക്ഷിച്ചിരുന്ന വീഡിയോ ക്ലിപ്പുകളാണ് ഡോക്യൂമെന്ററിയിൽ ഉപയോഗിച്ചിരിക്കുന്നത്.

രാജ്ഞിയായി അധികാരത്തിൽ വന്നതിന്റെ പ്ലാറ്റിനം ജൂബിലി പ്രമാണിച്ച്, യു. കെ യിൽ ജൂൺ 2 മുതൽ 5 വരെ  അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. '70 വർഷമായി രാജ്ഞി സിംഹാസനത്തിൽ ഇരിക്കുന്നത് ഒരു അത്ഭുതകരമായ കാര്യമാണെന്ന് ഞാൻ കരുതുന്നു, ഇത് തികച്ചും ചരിത്രപരമാണ്," ആഘോഷപരിപാടികളിൽ പങ്കെടുക്കുന്നതിനായി യോക്ക്ഷിയറിൽ നിന്നെത്തിയ സൂസൻ മാർസെ പറഞ്ഞു.