അശ്രദ്ധമായി നടത്തുന്ന ക്യാമ്പ് ഫയറിന് 600 ഡോളർ പിഴ; മുന്നറിയിപ്പ് നൽകി ആൽബെർട്ട വൈൽഡ് ഫയർ  

By: 600007 On: May 30, 2022, 9:54 PM

അശ്രദ്ധമായി നടത്തുന്ന ക്യാമ്പ് ഫയറിന് 600 ഡോളർ പിഴ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി ആൽബർട്ട വൈൽഡ് ഫയർ. കഴിഞ്ഞ ആഴ്ച്ച മാത്രം 85 ഓളം കാട്ടുതീയാണ് അണയ്ക്കേണ്ടിവന്നതെന്നും ഇതിൽ അധികവും അശ്രദ്ധമായ ക്യാമ്പ് ഫയർ മൂലം സംഭവിച്ചതാണെന്നും ആൽബെർട്ട ഫയർ ട്വിറ്ററിലൂടെ അറിയിച്ചു. 

ക്യാമ്പ് ഫയറിലെ പിഴവ് കൊണ്ട് വനത്തിന്റെ ഒരുഭാഗം തന്നെയാണ് തുടച്ചുനീക്കപ്പെടുന്നത്. ഇത് തടയുന്നതിനും ആളുകൾ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധചെലുത്തുന്നതിനും വേണ്ടിയാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കഴിഞ്ഞവർഷമുണ്ടായ കാട്ടുതീയിൽ 67 ശതമാനവും ആളുകളുടെ അശ്രദ്ധമൂലം സംഭവിച്ചതാണെന്ന് അധികൃതർ അറിയിച്ചു.