ടോവിനോ തോമസും കീർത്തി സുരേഷും ഒന്നിച്ച് അഭിനയിക്കുന്ന 'വാശി' സിനിമയുടെ ടീസർ റിലീസ് ചെയ്തു. നടനും സംവിധായകനുമായ വിഷ്ണു ജി രാഘവ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജൂൺ 17 ന് ചിത്രം തീയറ്റർ റിലീസ് ചെയ്യും. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി സുരേഷ് കുമാർ ആണ് ചിത്രം നിർമ്മിക്കുന്നത്. വാശിയോടെ മത്സരിച്ചു വാദിക്കുന്ന രണ്ട് വക്കീലന്മാരുടെ കഥയാണ് ചിത്രം പറയുന്നത്.
ടീസർ കാണാം: