പി പി ചെറിയാൻ, ഡാളസ്.
കാലിഫോര്‍ണിയ: യു.എസ്. ഹൗസ് സ്പീക്കറും, ഡമോക്രാറ്റിക് നേതാവുമായ നാന്‍സി പെലോസിയുടെ ഭര്‍ത്താവ് പോള്‍ പെലോസിയെ(82) മദ്യപിച്ചു വാഹനം ഓടിച്ചു എ്ന്ന് സംശയിക്കുന്ന കേസ്സില്‍ അറസ്റ്റു ചെയ്തു. നോര്‍ത്ത് സാന്‍ഫ്രാന്‍സിസ്‌ക്കൊ നാപാ കൗണ്ടിയില്‍ മെയ് 28 ശനിയാഴ്ചയായിരുന്നു സംഭവമെന്ന് പോലീസ് രേഖകളില്‍ കാണുന്ന ഷെറിഫ് ഓഫീസ് ഓണ്‍ലൈന്‍ ബുക്കിംഗ് റിപ്പോര്‍ട്ടിലാണ് സംഭവം വിശദീകരിച്ചിരിക്കുന്നത്.
വാഹനം ഓടിക്കുമ്പോള്‍ രക്തത്തില്‍ മദ്യത്തിന്റെ അളവ് 0.08 ലവലിലോ കൂടുതലോ കണ്ടെത്തിയതിനായിരിക്കും പോളിനെതിരെ കേസ്സെടുത്തിരിക്കുന്നത്. രണ്ടു മിസ്ഡീമിനര്‍ കേസ്സുകളില്‍ 5000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.
സ്വകാര്യ കേസ്സായതിനാല്‍ ഇതില്‍ അഭിപ്രായം പറയുന്നില്ലെന്ന് നാന്‍സിപെലോസിയുടെ വ്ക്താ വ് ഡ്രൂ ഹാമില്‍ പറഞ്ഞു. 1963 ലാണ് നാസിയും പോളും തമ്മില്‍ വിവാഹിതരായത്. മദ്യപിച്ചു വാഹനം ഓടിക്കുന്നതു കുറ്റകരമാണെന്നും, നിയമത്തിന് ആരും അതീതരല്ലെന്നുമാണ് ഈ അറസ്റ്റു മുന്നറിയിപ്പു നല്‍കുന്നത്.