തെക്കൻ യു.എസിലെ റോക്കബില്ലി കലാകാരനായ റോണി ഹോക്കിൻസ് അന്തരിച്ചു. 87 വയസ്സായിരുന്നു. ദീർഘ നാളായി അസുഖബാധിതനായിരുന്നു. തെക്കൻ യു.എസ്സിൽ തന്റെ കലാജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് കാനഡയിലേക്ക് മാറുകയും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയുമായിരുന്നു.
റോക്ക് സംഗീതജ്ഞരുടെ തലമുറയിലെ ഗോഡ്ഫാദർ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. തന്റെ ചടുലവും ആവേശകരവുമായ സ്റ്റേജ് പെർഫോമൻസിലൂടെയാണ് റോണി ഹോക്കിൻസ് പ്രശസ്തി നേടിയത്. "റൂബി ബേബി," "മേരി ലൂ", ബോ ഡിഡ്‌ലി കവർ "ഹൂ ഡു യു ലവ്" എന്നിവയിലൂടെ ജനഹൃദയങ്ങളിൽ ഇടംനേടിയ അദ്ദേഹം മിസ്റ്റർ ഡൈനാമോ, സർ റോണി, റോംബിൻ റോണി, ദ ഹോക്ക് എന്നീ പേരുകളിലും അറിയപ്പെട്ടു.