യൂറോപ്പ്യൻ രാജ്യങ്ങളിലേക്കുള്ള ഷെൻഗൻ  വിസയ്ക്ക് കാലതാമസം ; യാത്രക്കാർ ദുരിതത്തിൽ

By: 600007 On: May 29, 2022, 11:58 PMയൂറോപ്പ്യൻ രാജ്യങ്ങളിലേക്കുള്ള ഷെൻഗൻ  വിസ വൈകുന്നതിനാൽ യാത്രക്കാർ ദുരിതത്തിലാകുന്നു. ഗ്രീസ്,ജർമ്മനി, ഇറ്റലി,ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിസകൾക്കാണ് കാലതാമസം നേരിടുന്നത്. മുൻപ് രണ്ടാഴ്ച്ചയ്ക്കുള്ളിൽ ലഭിച്ചിരുന്ന വിസയാണ് ഇപ്പോൾ മാസങ്ങൾ കാത്തിരുന്നിട്ടും ലഭ്യമാകാത്തത്. കോവിഡ് വ്യാപനത്തിനുശേഷം ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതാണ് നടപടികൾ വൈകുന്നതിന് കാരണമായി എംബസികൾ പറയുന്നത് .

വിസ വൈകുന്നതിനാൽ പലരുടെയും യാത്ര മുടങ്ങി പണം നഷ്ടപ്പെടുന്നുണ്ട്. കേരളത്തിൽനിന്നും അപേക്ഷിച്ച ചിലരുടെ പാസ്പോർട്ട് നഷ്ടപ്പെട്ടതായും പരാതിയുണ്ട്. വിസ ഫെസിലിറ്റേഷൻ സർവീസസ് എന്ന കമ്പനിവഴിയാണ് വിസയ്ക്ക് അപേക്ഷിക്കേണ്ടത്. എംബസിയ്ക്ക് അയക്കുന്ന ഇ മെയിലിന് മറുപടി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട് .