മെക്സിക്കോയിൽ ആദ്യ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചു

By: 600007 On: May 29, 2022, 11:53 PM

മെക്സിക്കോയിൽ ആദ്യ മങ്കിപോക്സ് കേസ് റിപ്പോർട്ട് ചെയ്തു . 50 വയസുള്ള അമേരിക്കൻ പൗരനിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും അന്വേഷണം നടത്തുകയാണെന്നും അധികൃതർ വ്യക്തമാക്കി. നെതെർലാൻഡിൽ നിന്നുമാണ് ഇയാൾക്ക് രോഗം ബാധിച്ചതെന്ന് കരുതുന്നു. രോഗവ്യാപനം തടയുന്നതിനായി നടപടികൾ സ്വീകരിച്ചിട്ടുണ്ട് .
     
രോഗവാഹകരായ മൃഗങ്ങളിൽ നിന്നുമാണ് മങ്കിപോക്സ് മനുഷ്യരിലേക്ക് പടരുന്നത്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത അപൂർവമാണ്. കടുത്ത പനി ,ലിംഫ് നോഡുകൾ വീർക്കുക ,ചിക്കൻപോക്സിന് സമാനമായ കുമിളകൾ എന്നിവയാണ് രോഗലക്ഷണങ്ങൾ.