വധശിക്ഷ നിർത്തലാക്കുമെന്ന പ്രഖ്യാപനവുമായി സാംബിയ

By: 600007 On: May 29, 2022, 11:49 PM

    

 

രാജ്യത്ത് വധശിക്ഷ നിർത്തലാക്കുമെന്നും ,ക്രൂരവും മനുഷ്വത്വരഹിതവും നികൃഷ്ടവുമായ   ശിക്ഷാവിധി അവസാനിപ്പിക്കാൻ  പാർലമെന്റുമായി സഹകരിച്ചു പ്രവർത്തിക്കും എന്ന പ്രഖ്യാപനവുമായി സാംബിയൻ പ്രസിഡൻറ് ഹെകൈൻഡെ ഹിചിലെമ .

പ്രഖ്യാപനത്തെ യു എൻ സ്വാഗതം ചെയ്തു .ഇതിനുവേണ്ടി സാങ്കേതിക സഹായങ്ങൾ സാംബിയയ്ക്കു നൽകുമെന്ന് യു എൻ മനുഷ്യാവകാശ ഓഫീസ്  വ്യക്താവ് സെയ്ഫ് മഹാംഗോ അറിയിച്ചു .വധശിക്ഷ ,മൗലിക മനുഷ്യാവകാശങ്ങൾക്കും അന്തസിനും യോചിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .170 ഓളം രാജ്യങ്ങൾ ക്യാപിറ്റൽ പണിഷ്മെന്റ് നിർത്തലാക്കുകയോ മോറട്ടോറിയം ഏർപ്പെടുത്തുകയോ ചെയ്തിട്ടുണ്ട് .