ജി.ടി.എയിൽ ഗ്യാസ് വില വീണ്ടും ലിറ്ററിന് 2 ഡോളറിൽ മുകളിലെത്തി

By: 600007 On: May 29, 2022, 10:22 PM

 ജി.ടി.എ യിലെ മിക്ക ഗ്യാസ് സ്റ്റേഷനുകളിലും ഞായറാഴ്ച മുതൽ ഗ്യാസ് വില വീണ്ടും 5 സെന്റ് വർധിച്ചു.  ലിറ്ററിന് 203.9 സെന്റാണ് ഇപ്പോൾ മിക്ക ജി.ടി.എ ഗ്യാസ് സ്റ്റേഷനുകളും ഈടാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ   

ലിറ്ററിന് ശരാശരി 1.30 ഡോളർ ഉണ്ടായിരുന്ന ഗ്യാസിന്റെ നിരക്ക് മെയ്‌ മുതൽ 70 സെന്റോളമാണ് വർധിച്ചത്. കനേഡിയൻ ഓട്ടോമൊബൈൽ അസോസിയേഷന്റെ കണക്കനുസരിച്ചു 10 പ്രവിശ്യകളിൽ ആറെണ്ണത്തിലും ഗ്യാസിന്റെ ശരാശരി നിരക്ക് നിലവിൽ 2 ഡോളറിൽ കൂടുതലാണ്. ജൂലൈ 1 മുതൽ 6 മാസത്തേക്കു താൽക്കാലികമായി ഗ്യാസ് നികുതി ലിറ്ററിന് 5.7 സെന്റ് കുറയ്ക്കുമെന്ന് ഒന്റാരിയോ ഗവണ്മെന്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.