ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ പ്രതിമാസ പാസ്സ് നിരക്കുകൾ 50% കുറച്ച് കാൾഗറി ട്രാൻസിറ്റ്

By: 600007 On: May 29, 2022, 10:11 PM

കൂടുതൽ യാത്രക്കാരെ ആകർഷിക്കുവാൻ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ട്രാൻസിറ്റ് പാസ്സ് നിരക്കുകളിൽ 50 ശതമാനം ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്ത് കാൾഗറി ട്രാൻസിറ്റ്. കാൽഗരി ഹെറാൾഡ് എന്ന മാധ്യമമാണ് ഈ വാർത്ത പങ്കുവെച്ചിട്ടുള്ളത്. 

കാൽഗറി ട്രാൻസിറ്റിന്റെ അഡൽറ്റ് -യൂത്ത് പ്രതിമാസ ട്രാൻസിറ്റ് പാസ്സുകൾ ഓഗസ്റ്റ് -സെപ്റ്റംബർ മാസങ്ങളിൽ 56 ഡോളറിന് ലഭ്യമാകും. വെള്ളിയാഴ്ച രാവിലെ നടന്ന കമ്മിറ്റി യോഗത്തിലാണ് കാൾഗറി ട്രാൻസിറ്റ് ഡയറക്ടർ ഷാരോൺ ഫ്ലെമിങ് ഇക്കാര്യം അറിയിച്ചത്. നഗരം ചുറ്റി സഞ്ചരിക്കാനും പ്രാദേശിക പരിപാടികളിൽ പങ്കെടുക്കാനും വേണ്ടി പ്രതിമാസ പാസുകൾ വാങ്ങാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഓഗസ്റ്റ് മാസത്തെ പ്രമോഷനിലൂടെ ഉദ്ദേശിക്കുന്നത്. സെപ്റ്റംബറിൽ ജോലിസ്ഥലത്തേക്കും സ്കൂളുകളിലേക്കും മടങ്ങാൻ ട്രാൻസിറ്റ് പാസ്സ് ഉപയോഗപ്പെടുത്താം.

കോവിഡ് -19 പാൻഡെമിക്കിനെ തുടർന്ന് ആളുകൾ വർക്ക്‌ ഫ്രം ഹോം സ്വീകരിച്ചത് കാൾഗറി ട്രാൻസിറ്റിന്റെ റൈഡർഷിപ് ലെവലുകൾ കുറയുവാൻ കാരണമായിരുന്നു. ഇത് പൂർവസ്ഥിതിയിൽ എത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് നിരക്കിൽ ഇളവുകൾ നൽകുന്നത്.