ടൊറന്റോയുമായി ബന്ധമുള്ള പ്രശസ്തതനായ പഞ്ചാബി റാപ്പർ പഞ്ചാബി റാപ്പർ ഇന്ത്യയിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. 28 വയസ്സായിരുന്നു. സിദ്ദു മൂസ് വാല പഞ്ചാബിൽ വെച്ച് വെടിയേറ്റ് മരിച്ചതായി ഞായറാഴ്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ബിരുദം നേടിയ ശേഷം 2016-ലാണ് സിദ്ദു കാനഡയിലെത്തിയത്. ഒന്റാരിയോ ഹംബർ കോളേജിൽ ഇന്റർനാഷണൽ സ്റ്റുഡന്റായിരുന്ന സിദ്ദു കാനഡയുടെ വിവിധ ഭാഗങ്ങളിൽ നിരവധി ഷോകൾ നടത്തിയിട്ടുണ്ട്. കാനഡയിലുടനീളമുള്ള എട്ട് നഗരങ്ങളിൽ സിദ്ദുവിന്റെ ബാക്ക് റ്റു ബാക്ക് ഷോ നടത്തുന്നതിന്റെ ഭാഗമായുള്ള ആദ്യ ഷോ ജൂലൈ 23 ന് വാൻകൂവറിൽ നടത്താനിരിക്കുകയായിരുന്നു.
ഈ വർഷം ആദ്യം പഞ്ചാബിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി സിദ്ദു മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. വിഐപി സംസ്കാരം ഇല്ലാതാക്കുവാൻ രാഷ്ട്രീയക്കാർക്കുള്ള സുരക്ഷാ നീക്കം ചെയ്യാൻ പഞ്ചാബ് സർക്കാർ നിയമം പാസ്സാക്കിയതിനെത്തുടർന്ന് സിദ്ദുവിന്റെ സുരക്ഷാ പഞ്ചാബ് പോലീസ് പിൻവലിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ കൊലപാതകം നടന്നതെന്നാണ് റിപ്പോർട്ടുകൾ.