നേപ്പാളില്‍ 22 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം കാണാതായി

By: 600007 On: May 29, 2022, 8:16 AM

നേപ്പാളില്‍ 22 യാത്രക്കാരുമായി പറന്നുയര്‍ന്ന ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്ന താര എയറിന്റെ ചെറു വിമാനം കാണാതായി. നേപ്പാളിലെ പൊഖാരയിൽ നിന്ന് ജോംസമിലേക്ക് പോയ വിമാനമാണ് കാണാതായിട്ടുള്ളത്. 4 ഇന്ത്യക്കാരും 2 ജർമൻ പൗരന്മാരും ഉൾപ്പെടെ 22 പേരാണ് വിമാനത്തിൽ ഉള്ളതെന്നാണ് റിപ്പോർട്ടുകൾ. ടേക്ക് ഓഫ് ചെയ്ത് കുറച്ചു സമയത്തിനുള്ളിൽ തന്നെ റഡാറുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തെരച്ചിലിനായി രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകളും ആർമി ഹെലികോപ്റ്ററും നേപ്പാൾ ആഭ്യന്തര മന്ത്രാലയം വിന്യസിച്ചിട്ടുണ്ട്.