കേരള പത്രപ്രവർത്തക യൂണിയൻ പ്രഥമ വനിത പ്രസിഡൻറ് വിനീതയ്ക്ക് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ അനുമോദനം

By: 600084 On: May 29, 2022, 6:06 AM

പി പി ചെറിയാൻ,ഡാളസ് 

ഡാളസ്: കേരള പത്രപ്രവർത്തക യൂണിയൻ പ്രഥമ വനിതാ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി എം വിനീതയ്ക്ക് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് കമ്മിറ്റിയുടെ അനുമോദനം സന്ദേശം അയച്ചതായി  പ്രസിഡന്റ് സിജു വി ജോർജ് ,സെക്രട്ടറി സാം മാത്യൂസ് എന്നിവർ അറിയിച്ചു

തൃശ്ശൂർ വീക്ഷണം ദിനപത്രത്തിന്റെ ചീഫ് എഡിറ്ററാണ് വിനീത. മാധ്യമ പ്രവർത്തകരുടെ വിവിധ തുറകളിലുള്ള ഉന്നമനത്തിനായി ആത്മാർത്ഥമായി പ്രവർത്തിക്കുന്നതിന് വിനീതയ്ക്ക് കഴിയട്ടെ എന്നു ആശംസിക്കുന്നതായും അതിനാവശ്യമായ സഹായസഹകരണങ്ങൾ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്സിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും പ്രസിഡന്റ് പറഞ്ഞു.