ഇന്ത്യയുമായി സമാധാന ചർച്ചകൾ തുടരണമെങ്കിൽ ജമ്മു- കാശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണം ;പാകിസ്ഥാൻ പ്രധാനമന്ത്രി

By: 600007 On: May 29, 2022, 5:49 AM

 
ഇന്ത്യയുമായുള്ള സമാധാന ചർച്ചകൾ തുടരണമെങ്കിൽ ജമ്മു -കാശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരിഫ്. തന്റെ ആദ്യ പൊതു സഭയിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്.
 
2019 ഓഗസ്റ്റിലാണ് ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർ റദാക്കിയത്. സമാധാന ചർച്ചകൾക്കായി ആർട്ടിക്കിൾ 370 പുനസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നാണ് ഷഹബാസ് ഷെരീഫിന്റെ പക്ഷം. ജമ്മു -കശ്മീരിൽ സമാധാനം പുനസ്ഥാപിക്കണം എന്നതിൽ പാക്കിസ്ഥാനും താല്പര്യമുണ്ട്. അതിനുള്ള വ്യവസ്ഥയായാണ് ജമ്മു- കശ്മീർ വിഷയം പാക് പ്രധാനമന്ത്രി ഉന്നയിച്ചിരിക്കുന്നത്.