ഫിഫ ലോകകപ്പ് ;ദിവസേന 16,000 ആളുകളെ സ്വീകരിക്കാനൊരുങ്ങി ദോഹ, ഹമദ് വിമാനത്താവളങ്ങൾ

By: 600007 On: May 28, 2022, 8:02 PM

 
ഫിഫ ലോകകപ്പിന് കാണികളായി എത്തുന്നവരെ കാത്ത് ഖത്തർ വിമാനത്താവളങ്ങൾ. ദോഹ, ഹമദ് വിമാനത്താവളങ്ങളാണ് കാണികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിരിക്കുന്നത്. ഇരു വിമാനത്താവളങ്ങളിലുമായി പ്രതിദിനം 16,000 ത്തോളം ആളുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫുട്ബോൾ പ്രേമികളെ സ്വീകരിക്കാൻ തക്കവിധമുള്ള വിപുലമായ വികസന പ്രവർത്തനങ്ങൾ ഇരു വിമാനത്താവളങ്ങളിലും സജീവമായി തുടരുകയാണ്.
 
ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ പ്രതിദിനം 8,000 ത്തിനും 10,000 ത്തിനും ഇടയിലും ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ 5000 മുതൽ 6000 വരെ കാണികളെയും സ്വീകരിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ഖത്തർ എയർവെയ്സ് ഗ്രൂപ്പ്‌ ചീഫ് എക്സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ അറിയിച്ചു.