പ്രതിരോധ രംഗത്ത് ഇന്ത്യ -ജപ്പാൻ ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യ ഉൾപ്പെടെ 12 രാജ്യങ്ങളിലേക്ക് മാരക പ്രഹരശേഷിയുള്ള മിസൈലുകൾ അടക്കം കയറ്റുമതി ചെയ്യാനൊരുങ്ങി ജപ്പാൻ. 2023 മാർച്ചോടെ ഇതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ ജപ്പാൻ ഇളവു വരുത്തുമെന്നാണ് കരുതുന്നത്.
ഇന്ത്യയെ കൂടാതെ ഓസ്ട്രേലിയ, യൂറോപ്യൻ -ദക്ഷിണേ ന്ത്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് കൂടി ആയുധങ്ങൾ കയറ്റുമതി ചെയ്യും. 2014 ലും സൈനിക ഉപകരണ കയറ്റുമതി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരുന്നു. എന്നാൽ മാരക പ്രഹര ശേഷിയുള്ള സൈനിക ഉപകരണ കയറ്റുമതിക്ക് അനുമതി ഉണ്ടായിരുന്നില്ല.