തിങ്കളാഴ്ച ടൗ ഹെര്‍ക്കുലിഡ് ഉല്‍ക്കാവര്‍ഷം ആകാശത്ത് ദൃശ്യമാകുമെന്ന് ശാസ്ത്രജ്ഞര്‍. ആകാശം ഉല്‍ക്കാവര്‍ഷത്താല്‍ പ്രകാശമാനമാകുന്ന കാത്തിരിപ്പിലാണ് വാനനിരീക്ഷകരും ശാസ്ത്രജ്ഞരും. ഉല്‍ക്കകളുടെ വേഗതയും ദൂരവും അനുസരിച്ചായിരിക്കും ഉല്‍ക്കാവര്‍ഷം ആകാശത്ത് ദൃശ്യമാവുകയെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 1995 ല്‍ തകര്‍ന്ന ധൂമകേതുവില്‍ നിന്നുള്ള അവശിഷ്ടങ്ങളാണ് ഉല്‍ക്കകളായി പതിക്കുന്നതെന്ന് നാസയിലെ ഗവേഷകര്‍ വ്യക്തമാക്കുന്നു. 73P/Schwassmann-Washmaan(SW3) എന്ന ധൂമകേതുവില്‍ നിന്നാണ് ഉല്‍ക്കകള്‍ ഉത്ഭവിക്കുന്നത്. ഇവ സാധാരണയേക്കാള്‍ ഇരട്ടി വേഗതയിലാണ് പുറന്തള്ളപ്പെടുന്നതെങ്കില്‍ കാഴ്ചക്കാര്‍ക്ക് അത്ഭുതകരമായ ദൃശ്യമായിരിക്കും സാധ്യമാവുക.
മണിക്കൂറില്‍ ആയിരം ഉല്‍ക്കകള്‍ വരെ കത്തിജ്വലിക്കുന്നത് കാണാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. SW3-യില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ ധൂമകേതുവില്‍ നിന്ന് വേര്‍പ്പെട്ട് മണിക്കൂറില്‍ 220 മൈലിലധികം(മണിക്കൂറില്‍ 354 കിലോമീറ്റര്‍) സഞ്ചരിക്കുന്നുണ്ടെങ്കില്‍ പ്രകാശപൂരിതമായ ഉല്‍ക്കാവര്‍ഷത്തിന് സാക്ഷിയാകാം. എന്നാല്‍ കുറഞ്ഞ വേഗതയിലാണ് അവശിഷ്ടങ്ങള്‍ പുറന്തള്ളുന്നതെങ്കില്‍ ഉല്‍ക്കകള്‍ ഒന്നും തന്നെ ചിലപ്പോള്‍ ഭൂമിയിലേക്ക് വരില്ല, അവ കാണാനും സാധിക്കില്ല.
ടൗ ഹെര്‍ക്കുലിഡ് ഉല്‍ക്കാവര്‍ഷം മന്ദഗതിയിലായിരിക്കുമെങ്കിലും സെക്കന്‍ഡില്‍ 16 കിലോമീറ്റര്‍( സെക്കന്‍ഡില്‍ 10 മൈല്‍) വേഗതയില്‍ എത്തുമ്പോള്‍ ഉല്‍ക്കകളുടെ മാസ് ഡിസ്ട്രിബ്യൂഷന്റെ യഥാര്‍ത്ഥ വലുപ്പം വ്യക്തമായിരിക്കില്ല. എങ്കിലും കാഴ്ചയുടെ സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് ഇന്റര്‍നാഷണല്‍ മീറ്റര്‍ ഓര്‍ഗനൈസേഷണിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. വടക്കേ അമേരിക്കയില്‍ ഈസ്റ്റ് കോസ്റ്റിലുള്ളവര്‍ക്ക് പുലര്‍ച്ചെ ഒരു മണിക്കും വെസ്റ്റ് കോസ്റ്റിലുള്ളവര്‍ക്ക് രാത്രി 10 മണിക്കും ഉല്‍ക്കാവര്‍ഷം ദൃശ്യമാകുമെന്നാണ് നാസ അറിയിക്കുന്നത്.