ഒന്റാരിയോയിൽ സ്കൂളിന് നേരെ ഓൺലൈൻ ഭീഷണി; പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ്  

By: 600007 On: May 27, 2022, 9:01 PM

2022 മെയ് 27, വ്യാഴാഴ്ച വൈകുന്നേരം, ഒന്റാരിയോയിലെ ക്ലാറിംഗ്ടൺ സെൻട്രൽ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും നേരെ ഓൺലൈൻ ആയി ഭീഷണി നടത്തിയ പുരുഷനെ തിരിച്ചറിഞ്ഞതായി ഡർഹം റീജിയണൽ പോലീസ് അറിയിച്ചു. ഡർഹം റീജിയണൽ പോലീസിന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് ഇക്കാര്യം അറിയിച്ചത്.  പ്രതിയെ തിരിച്ചറിഞ്ഞതായും വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും സുരക്ഷാ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പോലീസ് ഫേസ്ബുക്ക് പോസ്റ്റ് വഴി അറിയിച്ചു. 

ഭീഷിണിയെ തുടർന്ന് വെള്ളിയാഴ്ച  ക്ലാറിംഗ്ടൺ സെൻട്രൽ സെക്കൻഡറി ഹൈസ്‌കൂളിലും പരിസര പ്രദേശങ്ങളിലും പോലീസ് പ്രത്യേക സുരക്ഷ ഒരുക്കിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സ്‌കൂൾ സാധാരണപോലെ തന്നെ തുറന്നിരുന്നു.  

അന്വേഷണം നടക്കുന്നതിനാൽ പോലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംശയിക്കപ്പെടുന്നയാൾ ഡർഹം മേഖലയ്ക്ക് പുറത്തുള്ളയാളാണെന്നും, ഇത് അന്വേഷണത്തെ അൽപ്പം സങ്കീർണ്ണമാക്കാമെന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.