ജൂണ്‍ മാസത്തോടെ ടൂറിസം പുനരാരംഭിക്കാനൊരുങ്ങി ജപ്പാന്. ജൂണ്‍ 10 മുതല്‍ യാത്രക്കാര്‍ക്ക് രാജ്യത്ത് പ്രവേശനം അനുവദിക്കും. കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ഏതാണ്ട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യാന്തര വിനോദസഞ്ചാരികള്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത്.
നിലവില്‍ പാക്കേജ് യാത്രകള്‍ക്ക് മാത്രമേ അനുമതിയുള്ളൂ. കൊവിഡ് കേസുകള്‍ കുറവുള്ള സ്ഥലങ്ങളില്‍ നിന്ന് മൂന്ന് ഡോസ് കൊവിഡ് വാക്സിന് സ്വീകരിച്ചിട്ട് എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കൊവിഡ് ടെസ്റ്റോ ക്വാറന്റീനോ ആവശ്യമില്ല.
ഓസ്ട്രേലിയ, സിംഗപ്പൂര്‍, തായ്ലന്ഡ്, യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ടൂര്‍ പാക്കേജുകള്‍ വഴി വിനോദസഞ്ചാരികൾ ഈ ആഴ്ച ജപ്പാനിലെത്തും. പരീക്ഷണാടിസ്ഥാനത്തിലെത്തുന്ന 50 പേരാണ് ഈ പാക്കേജുകളിലുള്ളത്. ഇവര്‍ക്ക് പ്രത്യേക വീസയാണ് അനുവദിച്ചിരിക്കുന്നത്. മെയ് 31 ന് ഇത് അവസാനിക്കും.